LogoLoginKerala

ഇന്ന് സംസ്ഥാനവ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

 
ksu

തിരുവനന്തപൂരം: ഇന്ന് സംസ്ഥാനവ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. കഴിഞ്ഞദിവസം കെഎസ്യു സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം കാണിച്ചതിലും സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍, ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ് അടക്കമുള്ള 10 പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ചാണ് കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്. സ്‌കൂളുകളിലും കോളേജുകളിലും കെഎസ്യു ഇന്ന് പഠിപ്പ് മുടക്കി പ്രതിഷേധിക്കും.