LogoLoginKerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂര്‍ മുന്നില്‍

 
State School Festival
സ്വര്‍ണ്ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 232 പോയിന്റുമായി കണ്ണൂര്‍ മുന്നിലാണ്. ആതിഥേയരായ കോഴിക്കോട് തൊട്ടുപിറകില്‍ 226 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്

കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടന്നു. സ്വര്‍ണ്ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 232 പോയിന്റുമായി കണ്ണൂര്‍ മുന്നിലാണ്. ആതിഥേയരായ കോഴിക്കോട് തൊട്ടുപിറകില്‍ 226 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 221 പോയിന്റുമായി കൊല്ലം, പാലക്കാട് ജില്ലകള്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

നിലവില്‍ 60 ഇനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാംദിനമായ ഇന്ന് 59 മത്സരങ്ങള്‍ അരങ്ങേറും. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ഇനങ്ങളില്‍ കലാപ്രതിഭകള്‍ വേദിയിലെത്തും.