LogoLoginKerala

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ്

 
Kerala Hgh Court
പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത് തെളിവുകള്‍ കൃത്യമായി പരിശോധിക്കാതെയാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ് നടക്കും. ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ബി ശ്രീകുമാര്‍, പിഎസ് ജയപ്രകാശ് അടക്കം മൂന്ന് പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇരുവരുടെയും ജാമ്യ അപേക്ഷ റദ്ദാക്കിയ സുപ്രീം കോടതി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരേ മറ്റുനടപടികള്‍ പാടില്ലെന്നും സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത് തെളിവുകള്‍ കൃത്യമായി പരിശോധിക്കാതെയാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ഹര്‍ജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും.

ഹര്‍ജിയില്‍ ഈ മാസം 15-നാണ് പ്രത്യേക സിറ്റിംഗ് നടക്കുക. ജാമ്യഹര്‍ജിയില്‍ അന്ന് ഇടക്കാല ഉത്തരവ് പ്രതീക്ഷിക്കാം. ഉത്തരവിനെ ആശ്രയിച്ചായിരിക്കും സിബിഐയുടെ തുടര്‍നടപടികള്‍. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ പ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് സിബിഐ കടക്കാനാണ് സാധ്യത.