LogoLoginKerala

രക്ഷകരായി ശ്രേയസ് അയ്യരും അശ്വിനും; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം

 
Bangladesh VS India
145 റണ്‍സ് വിജയലക്ഷ്യം മുന്‍പില്‍ വച്ച് ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 74-7ലേക്ക് താഴ്‌ന്നെങ്കിലും അശ്വനും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുത്തു

ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ മൂന്ന്  വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. എട്ടാം വിക്കറ്റില്‍ ശ്രേയസ് അയ്യരും അശ്വിനും നേടിയ 71 റണ്‍സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 145 റണ്‍സ് വിജയലക്ഷ്യം മുന്‍പില്‍ വച്ച് ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 74-7ലേക്ക് താഴ്‌ന്നെങ്കിലും അശ്വനും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുത്തു. ആര്‍ അശ്വിന്‍ 62 പന്തില്‍ നിന്ന് 42 റണ്‍സ് സ്വന്തമാക്കി. 46 പന്തില്‍ നിന്ന് 29 റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയത്.

ടെസ്റ്റ് പരമ്പരയുടെ നാലാം ദിനമായ ഇന്ന് ജയിക്കാന്‍ 100 റണ്‍സ് വിജയ ലക്ഷ്യമാണ് ഉണ്ടായിരുന്നത്. നേരത്തെ ബാറ്റ് ചെയ്ത ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സില്‍ 231 റണ്‍സിന് പുറത്തായിരുന്നു. 73 റണ്‍സെടുത്ത ലിറ്റണ്‍ ദാസാണ് ടോപ്സ്‌കോറര്‍. സാകിര്‍ ഹസന്‍ 51 റണ്‍സെടുത്തു. 31 റണ്‍സ് വീതമെടുത്ത നൂറുല്‍ ഹസനും ടസ്‌കിന്‍ അഹമ്മദുമായി ബംഗ്ലാദേശ് സ്‌കോര്‍ 231ല്‍ എത്തിച്ചത്.