LogoLoginKerala

നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി

 
NEPAL PLAIN CLASH

ന്യൂഡല്‍ഹി: നേപ്പാളില്‍ കളിഞ്ഞ ദിവസമുണ്ടായ വിമാന ദുരന്തത്തിന്റെ നടുക്കുന്ന ദ്യശ്യങ്ങള്‍ പുറത്ത്. യാത്രക്കാരന്‍ ലാന്റിംഗ് സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരായ വിനോദസഞ്ചാരികളുടെ മൊബൈലില്‍ നിന്നാണ് ദൃശ്യങ്ങള്‍ വഭിച്ചത്. വിമാനം പൊഖ്റയിലേക്ക് താഴ്ന്നപ്പോള്‍ മൊബൈലില്‍ ഫേസ്ബുക്ക് ലൈവ് നല്‍കുക ആയിരുന്നു ഇവര്‍. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞ ഇവരുടെ മൊബൈല്‍ അപകട സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്.

അതേസമയം നേപ്പാളില്‍ തകര്‍ന്നുവീണ യാത്രാ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി. അപകടത്തില്‍ മരിച്ച ഉത്തര്‍പ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.അപകടത്തില്‍ തകര്‍ന്ന യതി എയര്‍ലൈന്‍സിന്റെ എ ടി ആര്‍ 72 വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയ്സ് റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്.