LogoLoginKerala

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഷോണ്‍ ജോര്‍ജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

 
dil

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസില്‍ ഷോണ്‍ ജോര്‍ജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി. ഓഫീസില്‍ ഹാജരാകാന്‍ ഷോണിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 26ന് ഷോണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. 

മാധ്യമ പ്രവര്‍ത്തകര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ദിലീപിനെതിരേ ഗൂഢാലോചന നടത്തിയെന്ന ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്, ഷോണ്‍ അയച്ചതാണ് കേസിന് ആധാരം. ഷോണ്‍ ഈ സ്‌ക്രീന്‍ ഷോട്ട് അയച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണ്‍ 2019-ല്‍ കാണാതായെന്നാണ് ഷോണ്‍ ജോര്‍ജ് പറയുന്നത്