ശശി തരൂര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ തന്നെ വില്ലനാക്കി; പ്രതികരണവുമായി വി ഡി സതീശന്‍
തരൂര്‍ വിഷയത്തില്‍ ഭിന്നത കണ്ടത്താനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. ഓരോ കഥയിലും ഓരോ വില്ലനുണ്ട്. ഈ കഥയില്‍ താന്‍ വില്ലനായി എന്നും വി ഡി സതീന്‍ പറഞ്ഞു
ശശി തരൂരിനോട് തനിക്ക് യോതൊരു വിരോധമില്ലെന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശരി തരൂരുമായി തനിക്ക് ഒരു പ്രശ്‌നവുമില്ല. തന്നെ വില്ലനാക്കി മാധ്യമങ്ങള്‍ ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കവേയാണ് വി ഡി സതീശന്‍ പ്രതികരണം അറയിച്ചത്.
ശശി തരൂരിന് തനിക്കില്ലാത്ത പള കഴിവുകള്‍ ഉണ്ടെന്നും, അദ്ദേഹത്തിനോട് ഇഷ്ടവും ബഹുമാനവുമാണുള്ളത്. കൂടാതെ തരൂരിന്റെ അറിവിനോട് തനിക്ക് അസൂയയാണെന്നും വി ഡി സതീന്‍ പറഞ്ഞു. തരൂര്‍ വിഷയത്തില്‍ ഭിന്നത കണ്ടത്താനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. ഓരോ കഥയിലും ഓരോ വില്ലനുണ്ട്. ഈ കഥയില്‍ താന്‍ വില്ലനായി എന്നും വി ഡി സതീന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ തരൂരിനെ താന്‍ ഗൗനിച്ചില്ലെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. എന്നാല്‍ ഹയാത്ത് ഹോട്ടല്‍ ഉദ്ഘാടനത്തിന് താന്‍ തരൂരിനെ ആദ്യം കണ്ടപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്താണെന്നും സതീശന്‍ വ്യക്തമാക്കി.