LogoLoginKerala

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിലെ ബലക്ഷയം രൂക്ഷം ; മദ്രാസ് ഐഐടി

 
Ksrtc
കോഴിക്കോട്: കെഎസ്ആർടിസി ടെർമിനലിലെ ബലക്ഷയം അതി രൂക്ഷമെന്ന് മദ്രാസ് ഐഐടിയുടെ പഠന റിപ്പോർട്ട്. 98 ശതമാനം തൂണുകളും 80 ശതമാനം ബീമുകളും 18 ശതമാനം സ്ലാബുകളും ബലപ്പെടുത്തണമെന്നാണ് നിർദ്ദേശം.
അതേസമയം ടെർമിനൽ ബലപ്പെടുത്താൽ 30 കോടിയോളം രൂപ ചെലവ് വരുമെന്നും ഗതാഗത മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രതീക്ഷിച്ചതിനെക്കാൾ ഭയാനകമാണ് ടെർമിനൽ കെട്ടിടത്തിൻ്റെ അവസ്ഥ എന്ന് റിപ്പോർട്ടിൽ പറയുന്നു.
98 ശതമാനം തൂണുകളും 80 ശതമാനം ബീമുകളും 18 ശതമാനം സ്ലാബുകളും ബലക്ഷയത്തിലാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വർഷമെങ്കിലും വേണ്ടിവരും. കെട്ടിടം ആർക്കിടെക്ടിനെതിരെ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.