ഷാറൂഖ് ഖാന്റെ പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് അസമില്‍ സുരക്ഷ ഉറപ്പ്; ഹിമന്ത ബിശ്വ ശര്‍മ
Sun, 22 Jan 2023

ന്യൂഡല്‍ഹി: ഏറെ വിവാദമായി മാറിയ ഷാറൂഖ് ഖാന്റെ പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് അസമില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇന്ന് രാവിലെ ഷാരൂഖ് ഖാന്‍ ഹിമന്തയെ ഫോണില്‍ വിളിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ അതേസമയം ഷാറൂഖ് ഖാനെയും പത്താന്‍ സിനിമയെയും കുറിച്ച് അറിയില്ലെന്ന് ഇന്നലെ ഹിമന്ത പറഞ്ഞിരുന്നു. സിനിമകള്‍ക്കെതിരായ ഗുവാഹത്തിയിലെ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പിന്നാലെയാണ് നടന്‍ അസംമുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ്‌റിയിക്കുകയായിരുന്നു.