LogoLoginKerala

വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സജി ചെറിയാൻ

 
Saji cheriyaan
തിരുവനന്തപുരം: വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ ആറ് മാസത്തെ ഇടവേളക്ക് ശേഷം സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകീട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു. കൂടാതെ പ്രതിഷേധസൂചകമായി പ്രതിപക്ഷം കരിദിനം ആചരിക്കുകയും ചെയ്തു.
 പത്തനംതിട്ട മല്ലപ്പള്ളിയിലെ പാർട്ടി പരിപാടിയിൽ ഭരണഘടനയ്ക്കെതിരെ വിമർശനം നടത്തിയതിനാണ് സജി ചെറിയാന് രാജിവയ്ക്കേണ്ടിവന്നത്. പൊലീസ് റിപ്പോർട്ടും നിയമോപദേശവും അനുകൂലമായതിനെ തുടർന്ന് 182 ദിവസത്തിനുശേഷമാണ് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.