സജി ചെറിയാന്റെ മന്ത്രിസ്ഥാനം; പരിശോധന നടത്തി തീരുമാനമെന്ന് എം വി ഗോവിന്ദന്‍
തിരുവന്തപുരം: മല്ലപ്പള്ളിയിലെ വിവാദ പരാമര്‍ശം നടത്തി മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന വിഷയത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സജി ചെറിയാന്‍ വിഷയത്തില്‍ പരിശോധന നടത്തിയതിനു ശേഷം മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
വിവാദ പ്രസംഗ കേസിലെ ക്ലീന്‍ ചീറ്റിന് പിന്നാലെ സജി ചെറിയാനെ തിരികെ കൊണ്ടു വരാനുള്ള നീക്കങ്ങല്‍ സജീവമാവുകയാണ്. ഇതിനു തൊട്ടു പിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍മിപ്പിച്ച് പൊലീസ് കേസ് അവസാനിപ്പിച്ചത്. മതിയായ തെളിവ് ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസ് അന്വേഷണം അവസാനിപ്പിച്ചത്.
മല്ലപ്പള്ളിയിലെ പൊതുവേദിയില്‍ വച്ചുള്ള പരാമര്‍ശമാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ചത്. ജൂലൈ ആറാം തീയതിയാണ് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചത്. രാജിവെച്ച ഒഴിവിലേക്ക് പകരം മന്ത്രിയെ നിയമിച്ചിരുന്നില്ല. സജി ചെറിയാന്റെ വകുപ്പുകളുടെ ചുമതല മറ്റു മന്ത്രിമാര്‍ക്ക് നല്‍കിയിരുന്നു. അതേസമയം, പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് തന്റെ ഭാവിയെന്നാണ് സജി ചെറിയാന്റെ പ്രതികരണം.
അതേസമയം. മുസ്ലീം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് തങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നും, അവര്‍ സ്വീകരിക്കുന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാട് എടുക്കുകയെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു.