LogoLoginKerala

കീവിൽ റഷ്യയുടെ മിന്നൽ ആക്രമണം

 
Kiev
യുദ്ധം ആഗോള സാമ്പത്തിക വെല്ലുവിളിയെ കൂടുതൽ വഷളാക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു

യുക്രൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ മിന്നൽ ആക്രമണം. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. അതെ സമയം G20 ഉച്ചകോടിയിൽ റഷ്യയുടെ  അധിനിവേശത്തെ ലോക രാജ്യങൾ ശക്തമായി അപലപിച്ചു. യുദ്ധം ആഗോള സാമ്പത്തിക വെല്ലുവിളിയെ കൂടുതൽ വഷളാക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

റഷ്യൻ തലസ്ഥാനത്ത് ആക്രമണമുണ്ടായെന്നും നിരവധി കെട്ടിടങ്ങൾ തകർന്നെന്നും കീവ് മേയർ അറിയിച്ചു. നിരവധി നാശ നഷ്ട്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്‌. ജനങ്ങൾ ഷെൽട്ടർ ഹോമുകളിൽ തന്നെ തുടരണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.  അതെ സമയം റഷ്യയുടെ യുക്രൈൻ അധിനിവേശം വലിയ പ്രത്യാഗാധങ്ങളാണ് ലോകത്ത് ഉണ്ടാക്കുന്നതെന്ന് ഋഷി സുനക് g 20 ഉച്ചകോടിയിൽ പറഞ്ഞു. പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം റഷ്യൻ പ്രസിഡന്റ്‌ വളാഡിമിർ പൂട്ടിൻ ഉച്ചകോടിയിൽ നിന്നും വിട്ടു നിന്നു.

യുക്രൈൻ കനത്ത പ്രത്യാഘാതകം നേരിടേണ്ടി വരുമെന്ന് യു എൻ പ്രതികരിച്ചു. ജനറൽ അസംബ്ലിയിൽ പാസ്സാക്കിയ പ്രമേയത്തിലാണ് പ്രതികരണം. യുക്രൈന് റഷ്യ നഷ്ടപരിഹാരം  അടക്കമുള്ളവ നൽകേണ്ടിവരുമെന്നും യു എൻ മുന്നറിയിപ്പ് നൽകി. 193 അംഗങ്ങളിൽ 94 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. എന്നാൽ  ആക്രമണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് റഷ്യ.

Content Highlights - Russia's attack on Kiev