LogoLoginKerala

ബ്രസീലില്‍ കലാപം;പാര്‍ലമെന്റും പ്രസിഡന്റിന്റെ വസതിയും അക്രമിച്ചു, ബൊല്‍സൊനാരോയുടെ അനുയായികള്‍ തെരുവുകളില്‍ അഴിഞ്ഞാടുന്നു

 
riot in brazil

ബ്രസീലിയ: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരോയുടെ അനുയായികള്‍ ബ്രസീലിയന്‍ തെരുവുകളില്‍ അക്രമം അഴിച്ചുവിടുന്നു. ഇതിനോടകം പാര്‍ലമെന്റും, പ്രസിഡന്റിന്റെ വസതിയും, സുപ്രീംകോടതിയും അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയിരിക്കുകയാണ് ബൊല്‍സൊനാരോ അനുയായികള്‍. നിലവില്‍ കലാപസമാനമായ അന്തരീക്ഷമാണിവിടെ.

അതേസമയം സംഭവത്തെ പ്രസിഡന്റ് ലുല ഡ സില്‍വ ശക്തമായി അപലപിച്ചു. കൂടാതെ ഇന്ത്യയും, അമേരിക്കയും ഉണ്ട്‌പ്പെടെ ്ക്രമത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തുകയുണ്ടായി. രണ്ട് വര്‍ഷം മുന്‍പ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് സമാനമായ അക്രമമാണ് ഇപ്പോള്‍ ബ്രസീലിലും നടന്നിരിക്കുന്നത്.