പാർട്ടിയുടെ പോക്ക് അപകടത്തിലേക്ക് ; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
Dec 29, 2022, 10:50 IST
കണ്ണൂർ: പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. കേരളത്തിൽ കോൺഗ്രസിന്റെ പോക്ക് അപകടത്തിലേക്കെന്നും അതിന്റെ ഉത്തരവാദികൾ ഇപ്പോഴത്തെ നേതൃത്വമാണെന്നും തുറന്നടിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തിയിരിക്കുന്നത്.
വിനാശകാലേ വിപരീത ബുദ്ധി എന്ന സ്ഥിതിയാണ്. ഒന്നര വർഷമായി പാർട്ടിയിൽ ഒരുതട്ടിലും പുന സംഘട ഉണ്ടായിട്ടില്ല. വീഴ്ചയുടെ കുറ്റവും പിതൃത്വവും ഈ നേതാക്കൾ ഏറ്റെടുക്കണമെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.