LogoLoginKerala

ഇന്ത്യക്ക് അഭിമാനം; ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ ഇടം പിടിച്ച് ആര്‍.ആര്‍.ആറിലെ ഗാനം

 
RRR

കലിഫോര്‍ണിയ: 80-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ക്ക് തുടക്കമായി. ഇന്ത്യക്ക് അഭിമാനമായി ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര്‍ആര്‍ആറിന് പുരസ്‌കാരം ലഭിച്ചു. എസ്.എസ്. രാജമൗലി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ എം.എം. കീരവാണിയും മകന്‍ കാലഭൈരവയും സംഗീതം ഒരുക്കിയ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് പുരസ്‌കാരം.

പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയില്‍ എത്തുന്നത്. 2009ല്‍ സംഗീത സംവിധായകനായ എ.ആര്‍. റഹ്മാനാണ് ഇതിനുമുമ്പ് ഗോള്‍ഡന്‍ ഗ്ലോബ് നേടുന്നത്. ബ്രിട്ടീഷ് ഡയറക്ടര്‍ സാനി ബോയലിന്റെ സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ജയഹോ എന്ന പാട്ടിനാണ് റഹ്മാന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. 

അതേസമയം, ലോക സിനിമയിലെ ഏറ്റവും വലിയ ബഹുമതിയായ ഗോള്‍ഡന്‍ ഗ്ലോബിന്റെ ഇക്കൊല്ലത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപനങ്ങള്‍ തുടരുകയാണ്. കലിഫോര്‍ണിയയിലെ ബെവേര്‍ലി ഹില്‍സില്‍ ഹാസ്യനടന്‍ ജെറോഡ് കാര്‍മൈക്കലിന്റെ ആതിഥേയത്വത്തില്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്ക് നടക്കുന്നത്. മികച്ച സഹനടനായി കീ ഹുയ് ഹ്യാന്‍ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്) തെരഞ്ഞെടുക്കപ്പെട്ടു. ബ്ലാക് പാന്തര്‍ 2ലെ അഭിനയത്തിന് എയ്ഞ്ചലാ ബാസെറ്റ് ആണ് മികച്ച സഹനടി.