LogoLoginKerala

ഖത്തര്‍ ലോകകപ്പിന് നാളെ കിക്കോഫ്

 
Quatar World Cup

ഉദ്ഘാടന ചടങ്ങുകള്‍ നാളെ രാത്രി7-30 മുതല്‍ അല്‍ ബെത്ത് സേറ്റിഡയത്തില്‍ നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തേക്കും

ഒരു പതിറ്റാണ്ട് നീണ്ട ഖത്തറിന്റെ കാത്തിരിപ്പ് ഒറ്റദിവസത്തേക്കായി ചുരുങ്ങിയിരിക്കുന്നു. കാല്‍പന്ത് കളിയുടെ വിശ്വമഹാ മേളയ്ക്ക് നാളെ ഖത്തറില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ ആതിഥേരായ ഖത്തര്‍-ഇക്വഡോറിനോട് ഏറ്റുമുട്ടും. പോര്‍ച്ചുഗലിന് പിന്നാലെ ബ്രസീലും ഇന്ന് ദോഹയിലെത്തിച്ചേരും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തേക്കും.

ഉദ്ഘാടന ചടങ്ങുകള്‍ നാളെ രാത്രി7-30 മുതല്‍ അല്‍ ബെത്ത് സേറ്റിഡയത്തില്‍ നടക്കും. ലോകത്തിലെ 800 കോടി ജനങ്ങളില്‍ 831 പേര്‍ മാത്രം കളിക്കുന്നതിനെ ലോകം മുഴുവന്‍ കണ്ടിരിക്കാന്‍പോവകുയാണ്.  195 രാജ്യങ്ങളില്‍ 32 രാജ്യങ്ങള്‍ മാത്രം കളിക്കുന്നത് കാണാന്‍ 12 ലക്ഷം പേരെങ്കിലും ഖത്തറിലെത്തും.