LogoLoginKerala

ശ്രീനാഥ് ഭാസിയുടെ വിലക്ക് നീക്കി പ്രൊഡ്യൂസേയ്‌ഴ്‌സ് അസോസിയേഷന്‍

 
Sreenath Bhasi
ശ്രീനാഥ് ഭാസി നായകനായി എത്തിയ ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്നെ അസഭ്യം പറഞ്ഞെന്ന് ആരോപണം ഉയര്‍ത്തി അവതാരിക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

നടന്‍ ശ്രീനാഥ് ഭാസിയുടെ വിലക്ക് നീക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഓണ്‍ലൈന്‍ അവതാരികയെ അപമാനിച്ച സംഭവുമായി ബന്ധപ്പെട്ടാണ് നിര്‍മാതാക്കളുടെ സംഘടനാ വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് സംഘടന വിലക്ക് നീക്കിയത്.

നടന്‍ അവതാരികയെ അപമാനിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വച്ചിരുന്നു. എന്നാല്‍ പിന്നീട് അവതാരിക പരാതി പിന്‍വലിച്ചതരുന്നു. ഹൈക്കോടതിയും കേസ് റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പുതിയ നടപടി ഉണ്ടായിരിക്കുന്നത്.

ശ്രീനാഥ് ഭാസി നായകനായി എത്തിയ ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്നെ അസഭ്യം പറഞ്ഞെന്ന് ആരോപണം ഉയര്‍ത്തി അവതാരിക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീടാണ് േെപ്രാഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തിയത്. നടന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ മമ്മൂട്ടിയടക്കം രംഗത്തെത്തിയിരുന്നു.