LogoLoginKerala

സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

 
Strike
പതിമൂന്ന് ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പണിമുടക്ക് നോട്ടീസ് നല്‍കി. ഒപി ബഹിഷ്‌കരിക്കുന്ന നഴ്‌സുമാര്‍ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്

സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. ദിവസ വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. തൃശൂരില്‍ സൂചനാ പണിമുടക്കും കളക്ട്രേറ്റ് മാര്‍ച്ചും നടക്കും. നടപടി ഇല്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് നഴ്‌സുമാരുടെ സംഘടന അറിയിച്ചത്.

പതിമൂന്ന് ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പണിമുടക്ക് നോട്ടീസ് നല്‍കി. ഒപി ബഹിഷ്‌കരിക്കുന്ന നഴ്‌സുമാര്‍ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ശമ്പളം വര്‍ധിപ്പിക്കാനാവശ്യപ്പെട്ട് വിവിധ മാനേജ്‌മെന്റുകളോട് ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചെങ്കിലും ആരും കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് സൂചനാ പണിമുടക്കുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.