LogoLoginKerala

ഏകീകൃത സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ രാജ്യസഭയില്‍

 
Rajyasabha
ബില്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. രാജ്യത്ത് നിലനില്‍ക്കുന്ന  സാമൂഹിക ഘടനയേയും നാനത്വത്തില്‍ ഏകത്വത്തേയും നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്‍ അവതരണത്തെ എതിര്‍ത്തത്. ബില്‍ അവതരിപ്പിക്കുന്നത് 63 അനുകൂലിച്ചു. 23 പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബിജെപി അംഗം കീരോരി ലാല്‍ മീണയാണ് ബില്‍ അവതരണം നടത്തിയത്. പ്രതിപക്ഷ കക്ഷികളുടെ ബഹളത്തിനിടെയാണ് ബില്‍ അവതരിപ്പിച്ചത്.

ബില്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. രാജ്യത്ത് നിലനില്‍ക്കുന്ന  സാമൂഹിക ഘടനയേയും നാനത്വത്തില്‍ ഏകത്വത്തേയും നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്‍ അവതരണത്തെ എതിര്‍ത്തത്. ബില്‍ അവതരിപ്പിക്കുന്നത് 63 അനുകൂലിച്ചു. 23 പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

അതേസമയം, ബില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ഇല്ലാത്തത് മുസ്ലീം ലീഗ് വിമര്‍ശിച്ചു. നേരത്തെ ബില്‍ അവതരിപ്പിക്കുന്നതിനായി  പട്ടികയില്‍പെടുത്തിയിരുന്നെങ്കിലും രജ്യസഭയില്‍ അവതരിപ്പിച്ചിരുന്നില്ല.