ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ പൊലീസില്‍ വീണ്ടും അഴിച്ചുപണി; 24 എസ്എച്ച്ഒമാരെ സ്ഥലമാറ്റി
Jan 21, 2023, 14:17 IST

തിരുവനന്തപുരം: ഗുണ്ടാ, മാഫിയ ബന്ധത്തിന്റെ പേരില്‍ പൊലീസില്‍ വീണ്ടും അഴിച്ചുപണി തുടരുന്നു. 24 എസ്എച്ച്ഒമാരെ സ്ഥലമാറ്റിക്കൊണ്ട് ഉത്തരവിറക്കി. നടപടി നേരിട്ട എസ്എച്ച് ഒമാര്‍ക്ക് പകരം തിരുവനന്തപുരം പേട്ട, മംഗലപുരം സ്റ്റേഷനുകളില്‍ പുതിയ എസ്എച്ച്ഒമാരെ നിയമിച്ചു.