പറവൂർ ഭക്ഷ്യവിഷബാധ; മനപൂർവ്വമുള്ള നരഹത്യയ്ക്ക് കേസ്
Jan 20, 2023, 08:39 IST

കൊച്ചി: പറവൂരിലുണ്ടായ ഭക്ഷ്യ വിഷബാധയില്‍ മനപൂർവ്വമുള്ള നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്. ഭക്ഷ്യ വിഷബാധയേറ്റ 67 പേരുടെ പട്ടിക തയ്യാറാക്കിയ പൊലീസ് ഇവരുടെ മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനുള്ള നീക്കം തുടങ്ങി. മജ്‍ലീസ് ഹോട്ടലിലുണ്ടായത് ഗുരുതരമായ വീഴ്ച്ചയാണെന്നും കർശന നടപടികളുണ്ടാവുമെന്നും ആലുവ എസ്.പി വിവേക് കുമാര്‍ പറഞ്ഞു.