LogoLoginKerala

പറവൂരിലെ ഭക്ഷ്യവിഷബാധ; പാചകക്കാരൻ കസ്റ്റഡിയിൽ, ഉടമ ഒളിവിൽ

 
Paravoor food poison
കൊച്ചി : പറവൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന്റെ തുടർന്ന് നിരവധിപേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മജിലിസ് ഹോട്ടലിലെ പാചകക്കാരൻ ഹസൈനാർ ആണ് പിടിയിലായത്. കട ഉടമ ഒളിവിലാണ്.
ഈ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചതിനെ തുടർന്ന് അറുപതിലധിം പേരാണ് ചികിത്സ തേടിയത്. ഇന്നലെ രാവിലെ മൂന്ന് വിദ്യാർത്ഥികളെയാണ് ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം ഉയരുകയായിരുന്നു.
ചർദിയും,വയറിളക്കവും,കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭാ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്ഐ മാർച്ച് നടത്തും.