LogoLoginKerala

കുറുക്കന്റെ ആക്രമണത്തിൽ പഞ്ചായത്ത് അംഗത്തിന് പരിക്ക്

 
fox

കോട്ടയം : കോട്ടയത്ത് കുറുക്കന്റെ ആക്രമണത്തിൽ പഞ്ചായത്ത് അംഗത്തിന് പരിക്കേറ്റു. മുണ്ടക്കയം ഒന്നാം വാര്‍ഡ് വേലനിലം വാര്‍ഡ് അംഗം ജോമി തോമസിനെയാണ് കുറുക്കന്‍ ആക്രമിച്ചത്. പുലർച്ചെ റബര്‍ ടാപ്പിങ്ങിനായി പുറത്തിറങ്ങിയപ്പോഴാണ് ജോമിയെ കുറുക്കന്‍ ആക്രമിച്ചത്. 
ഗുരുതമായി പരിക്കേറ്റ ജോമിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു. 

ആദ്യം കാലിലാണ് കുറുക്കൻ കടിച്ചത്. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ശരീരത്തിന്റെ മറ്റിടങ്ങളിലും കുറുക്കൻ കടിക്കുകയായിരുന്നു.
കാലിന്റെ മസിലിനടക്കം ​ഗുരുതര പരിക്കുണ്ട്. കുറുക്കനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. അപ്രതീക്ഷിത സംഭവത്തിൽ നാട്ടുകാരും ഭീതിയിലാണ്. കുറുക്കന് പേവിഷബാധയുണ്ടോയെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.