LogoLoginKerala

പാലക്കാട് വൻ ചന്ദനവേട്ട ; കാറിൽ കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനമുട്ടികൾ പിടികൂടി

 
sandal
കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ചന്ദനമുട്ടികളാണ് പിടികൂടിയത്

 പാലക്കാട് : പാലക്കാട് കഞ്ചിക്കോട് ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനമുട്ടികൾ പിടികൂടി. സംഭവത്തിൽ പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവർ പിടിയിലായി. കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ചന്ദനമുട്ടികളാണ് പിടികൂടിയത്.