LogoLoginKerala

പി ടി 7 ഇനി 'ധോണി' പുതിയ പേരിട്ട് വനം മന്ത്രി

 
Pt7
പാലക്കാട്: പാലക്കാട് ധോണി പ്രദേശത്ത് ഭീതി വിതച്ച് വിലസുകയായിരുന്ന കാട്ടുകൊമ്പൻ പാലക്കാട്‌ ടസ്കർ സെവന് പുതിയ പേരിട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ധോണി എന്ന പേരിലാണ് പിടി സെവന്‍ ഇനി അറിയപ്പെടുക. 
നാല് വർഷമായി ധോണി പ്രദേശത്തിന്റെ വിറപ്പിച്ച കാട്ടുകൊമ്പനെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇന്ന് പിടികൂടിയത്. 72 അംഗ ദൗത്യസംഘം രാവിലെ ഏഴ് മൂന്നിന് മയക്കുവെടിവെച്ച ഒറ്റയാനെ മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിൽ എത്തിച്ചത്.