പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി; ഇന്ന് തന്നെ മയക്കുവെടി വയ്ക്കും
Sat, 21 Jan 2023

പാലക്കാട്: ജനവാസ മേഖലയിലിറങ്ങി ദിവസങ്ങളായി ജനങ്ങളെ ഭീതിയിലാക്കുന്ന പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ആനയെ തെരഞ്ഞ് ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു.
ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കി ആനകളും ആനയെ പിടികൂടുന്നതിനുള്ള ദൗത്യത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഇന്ന് തന്നെ മയക്കുവെടി വയ്ക്കാനാണ് ശ്രമം.