പിഎഫ്‌ഐ 'കില്ലര്‍ സ്‌ക്വാഡുകള്‍' രൂപീകരിച്ചു; എന്‍ഐഎ
Sat, 21 Jan 2023

ന്യൂഡല്‍ഹി: ഭീകരത പടര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 'കില്ലര്‍ സ്‌ക്വാഡുകള്‍' എന്ന പേരില്‍ രഹസ്യ സംഘങ്ങള്‍ രൂപീകരിച്ചതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. 2047ഓടെ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന അജണ്ടയോടെയാണ് പിഎഫ്‌ഐ പുതിയ നീക്കം നടത്തുന്നതെന്നാണ് ഗേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. കര്‍ണാടകയിലെ ബിജെപിയുടെ യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍.