LogoLoginKerala

ബത്തേരിയെ വിറപ്പിച്ച കാട്ടുകൊമ്പനെ ഒടുവിൽ തളച്ചു

 
Elephant
സുൽത്താൻ ബത്തേരി: ദിവസങ്ങളോളം സുൽത്താൻ ബത്തേരി ടൗണിൽ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കാട്ടുകൊമ്പൻ പിഎം 2-വിനെ ഒടുവിൽ പിടികൂടി. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വനപാലകര്‍ ആനയെ വളഞ്ഞ് മയക്കുവെടിവെച്ചത്. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പി.എം. 2-ന് മയക്കുവെടിയേറ്റത്.
 വെടിയേറ്റ ആന മയങ്ങാൻ 45 മിനിറ്റെങ്കിലും വേണ്ടി വരും എന്നാണ് കരുതുന്നത്. ഇതിനോടകം ആനയെ മുത്തങ്ങയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം തുടങ്ങി.