LogoLoginKerala

'ബിബിസി ഡോക്യുമെന്ററി കൊണ്ട് തകരുന്നത് അല്ല നമ്മുടെ പരമാധികാരം'; അനില്‍ ആന്റെണിയെ തള്ളി ശശി തരൂര്‍

 
shashi tharoor anil antony

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിനെതിരെന്ന അനില്‍ ആന്റണിയുടെ വിവാദ പരാമര്‍ശം തള്ളി ശശി തരൂര്‍ എം പി. ബിബിസി ഡോക്യുമെന്ററി കൊണ്ട് തകരുന്നത് അല്ല നമ്മുടെ പരമാധികാരമെന്ന് ശശി തരൂര്‍ പറഞ്ഞു. ബാക്കി കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കണമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.

ഗുജറാത്ത് കലാപ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. നമുക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. സര്‍ക്കാര്‍ ഡോക്യുമെന്ററി വിലക്കിയതാണ് കാര്യങ്ങള്‍ വഷളാക്കിയത്. പ്രദര്‍ശനം കോണ്‍ഗ്രസ് ഏറ്റെടുത്തത് ഈ സെന്‍സര്‍ഷിപ്പിന് എതിരെയാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.