LogoLoginKerala

വിഴിഞ്ഞം സംഘര്‍ഷം; ആര്‍ച്ച് ബിഷപ്പ് ഒന്നാം പ്രതി

 
Thomas j Netto
നിയമവിരുദ്ധമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങി. വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. അന്‍പതോളം വൈദികരുള്‍പ്പെടെ 95 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലത്തിന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഒന്നാം പ്രതി. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പൊലീസ് എഫ് ഐ ആര്‍ നല്‍കി.

പരാതിക്കു പുറമേ പൊലീസ് സ്വമേധയാ കേസ് എടുത്തിരുന്നു. രണ്ട് ലക്ഷത്തിലേറെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്. നിയമവിരുദ്ധമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങി. വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. അന്‍പതോളം വൈദികരുള്‍പ്പെടെ 95 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്ന  സമരസമിതിക്കും അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

2021 നവംബര്‍ 28-ന് സിനഡ് എടുത്ത തീരുമാനം ഒരുവര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് അഡ്മിനിസ്ട്രേറ്റര്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനായി ഞായറാഴ്ച സെന്റ്മേരീസ് ബസലിക്കയില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

കുര്‍ബാനയര്‍പ്പിക്കാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ ശനിയാഴ്ച രാത്രിയോടെ തന്നെ ബസലിക്കയുടെ മുറ്റത്ത് എത്തിച്ചേര്‍ന്നിരുന്നു. ഇവര്‍ പള്ളിയുടെ ഗേറ്റ് ഉള്ളില്‍ നിന്ന് അടച്ചിരുന്നു. ആര്‍ച്ച് ബിഷപ്പിനെ പള്ളിയിലേക്ക് കടത്തിവിടാന്‍ പോലീസ് ശ്രമിക്കുകയും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഈ ആവശ്യവുമായി എത്തുകയും ചെയ്തതോടെയാണ് ബസലിക്കയ്ക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.