സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രസംഗത്തില്‍ മാത്രം; വിഡി സതീശന്‍
Sun, 22 Jan 2023

തിരുവനന്തപൂരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വെറും പ്രസംഗത്തില്‍ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബജറ്റിലെ പദ്ധതികള്‍ നടപ്പാക്കാനുള്ള പണം സര്‍ക്കാരിന്റെ കൈവശമില്ല. വികസനവും സാമൂഹിക സുരക്ഷയും പ്രതിസന്ധിയിലാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
അതോടൊപ്പം മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്നത് കൊടുക്കല്‍ വാങ്ങലുകളും ഒത്തുതീര്‍പ്പുമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.