LogoLoginKerala

'അര്‍ഹമായ സ്ഥാനങ്ങള്‍ പലതും ലഭിച്ചില്ല'; എല്‍ഡിഎഫിനെതിരെ വിമര്‍ശനവുമായി എല്‍ജെഡി

 
sreyams kumar

തിരുവനന്തപൂരം: എല്‍ഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ജെഡി. തങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ പലതും ലഭിച്ചില്ലെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി. പരാതികള്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

അതേസമയം ജെഡിഎസുമായി മാത്രമല്ല ലയന ചര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡി, ജെഡിയു നേതാക്കളുമായും ചര്‍ച്ച നടത്തി. നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ ജെഡിഎസ് എല്‍ജെഡിയില്‍ ലയനം നടക്കും. അല്ലെങ്കില്‍ മറ്റ് വഴികള്‍ തേടുമെന്നും എം വി ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി.