LogoLoginKerala

പോപ്പുലർ ഫ്രണ്ട് കേസ്; കൊല്ലത്ത് ഇന്നും എൻഐഎ റെയ്ഡ്

 
Popular front
കൊല്ലം : പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എൻഐഎ റെയ്ഡ് നടത്തുന്നു. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്ഐ പ്രവർത്തകനായിരുന്ന നിസാറുദ്ദീന്റെ വീട്ടിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയിൽ ഡയറിയും തിരിച്ചറിയൽ രേഖകളും എൻഐഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസവും എൻഐഎ പരിശോധന നടത്തിയിരുന്നു. പിന്നാലെ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. വിവിധ യാത്രയുമായി ബന്ധപ്പെട്ട രേഖകളും മറ്റും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.