LogoLoginKerala

സുധാകരന്റെ ആര്‍.എസ്.എസ്-നെഹ്റു പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് രംഗത്ത്

 
K Sudhakaran
ആദ്യം അബദ്ധമാണന്ന് കരുതി,എന്നാല്‍ വീണ്ടും തെറ്റായ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണെന്നും, മുന്നണിക്ക് ചേരാത്ത പ്രസ്താവനകള്‍ പൊതുവേദിയില്‍ പറയാന്‍ പാടില്ലായിരുന്നു എന്നും സലാം മലപ്പുറത്ത് പറഞ്ഞു

കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ആര്‍.എസ്.എസ്-നെഹ്റു പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് രംഗത്ത്. സുധാകരന്റെ പ്രസ്താവനകള്‍ അനവസരത്തിലുള്ളതും അനൗചിത്യമായി പോയെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം പറഞ്ഞു.

ആദ്യം അബദ്ധമാണന്ന് കരുതി,എന്നാല്‍ വീണ്ടും തെറ്റായ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണെന്നും, മുന്നണിക്ക് ചേരാത്ത പ്രസ്താവനകള്‍ പൊതുവേദിയില്‍ പറയാന്‍ പാടില്ലായിരുന്നു എന്നും സലാം മലപ്പുറത്ത് പറഞ്ഞു. കൂടാതെ യുഡ്എഫിന്റെ ഐക്യം ഏതുവിധേനെയും സംരക്ഷിക്കുമെന്നും സലാം വ്യക്തമാക്കി.