LogoLoginKerala

ജയിലില്‍ കഴിയുന്ന മന്ത്രിക്ക് മസാജ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

 
AAP Minister
2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. മെയ് 30നാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ തിഹാര്‍ ജയിലില്‍ വി വി ഐ പി പരിഗണന ലഭിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തു വിട്ട് ബിജെപി. കുറ്റവാളിയായി ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് എല്ലാ സുഖസൗകര്യങ്ങളും നല്‍കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വിവാദത്തിലേക്ക് വഴിവെച്ചത്.

 ജയിലനകത്തുവച്ച് മന്ത്രിയുടെ കാലുകള്‍ മസാജ് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടു. ജെയിനിന് വിഐപി പരിഗണന നല്‍കിയതിന് തീഹാര്‍ ജയില്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. അതേസമയം, ദൃശ്യങ്ങള്‍ പഴയതാണെന്നാണ് ജയില്‍ അധികൃതരുടെ മറുപടി. സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
 
2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. മെയ് 30നാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്.