LogoLoginKerala

ബ്രിട്ടനിൽ മലയാളി യുവതിയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

 
sf
ഒരു വർഷം മുൻപ് കണ്ണൂരിൽ നിന്ന് നിന്നെത്തിയതാണ് ഇവർ എന്നാണ് വിവരം

ലണ്ടൻ : ബ്രിട്ടനിൽ മലയാളി യുവതിയും രണ്ട് കുട്ടികളും ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബ്രിട്ടനിൽ നഴ്‌സാണ് യുവതിയും ആറും നാലും വയസുള്ള കുട്ടികളുമാണ് മരിച്ചത്. ജോലി സമയം കഴിഞ്ഞിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഒരു വർഷം മുൻപ് കണ്ണൂരിൽ നിന്ന് നിന്നെത്തിയതാണ് ഇവർ എന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ പേര് വിവരം അടക്കമുള്ള ഔദ്യോഗിക വിവരങ്ങൾ ബ്രിട്ടീഷ് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.