എൽ പി ജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് എണ്ണ കമ്പനികൾ
Jan 1, 2023, 10:47 IST
ന്യൂഡൽഹി: പുതുവർഷത്തിൽ തന്നെ എൽ പി ജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് എണ്ണ വിപണന കമ്പനികൾ. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 25 രൂപയാണ് ഗ്യാസ് വിപണന കമ്പനികള്‍ വർധിപ്പിച്ചത്.
അതേസമയം ഗാർഹിക സിലിണ്ടറിന്റെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല, അവ നിലവിലുള്ള വിലയിൽ ലഭ്യമാവുമെങ്കിലും അടുത്ത് തന്നെ വർധനവ് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.