വിഴിഞ്ഞത്ത് മദ്യ നിരോധനം
വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 7 ദിവസത്തെ മദ്യനിരോധനം. വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെയാണ് നിരോധനം നടപ്പിലാക്കുക. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ്‌ഐആര്‍ നല്‍കിയ നടപടിയില്‍ വന്‍ പ്രതിഷേധമാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ മണിക്കൂറുകളിലായി അരങ്ങേറിയത്.
രണ്ടായിരത്തിലധികം ആളുകളാണ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയത്. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുപ്പത്തതിയഞ്ചോളം പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നാല് പൊലീസുകാരെ തിരുവനന്തപുരം മെഡിക്കല്‍ കോളോജിലേക്ക് കൊണ്ടു പോയി. ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ പലയാളുകളും വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്റ്റേഷന്‍ പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കലക്ടറും കമ്മീഷണറും സംഘര്‍ഷസ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തുകയാണ്. നിലവില്‍ സമരക്കാര്‍ ഹാര്‍ബറിലേക്ക് പിന്‍വാങ്ങി.