LogoLoginKerala

സംസ്ഥാനത്തെ വിവിധ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

 
food

തിരുവനന്തപൂരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശേധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. പാലക്കാട്, കല്‍പ്പറ്റ, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്.

പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി നഗരത്തില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍  പിടികൂടി. ബസ് സ്റ്റാന്റ് പരിസരത്ത് പ്രവൃത്തിക്കുന്ന പാലക്കാടന്‍ ബേക്കറി, റോളക്‌സ് ഹോട്ടല്‍, അറഫാ ഹോട്ടല്‍, മിഥില തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഹോട്ടലുകള്‍ക്ക്ഭക്ഷ്യസുരാക്ഷ വിഭാഗം നോട്ടീസ് നല്‍കി.

ചാലക്കുടിയില്‍ അഞ്ച് ഭക്ഷണ ശാലകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ്  പഴകിയ ഭക്ഷണം പിടികൂടിയത്. കായംകുളം നഗരസഭാ ആരോഗ്യ വിഭാഗം  ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍പഴകിയ ഭക്ഷണങ്ങളും പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടികൂടി. കായംകുളം മുക്കടെ മുതല്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് വരെയും റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ കുറ്റിത്തെരുവ് ജംഗ്ഷന്‍ വരെയുമുള്ള 13 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.