വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു; ഒരാള്‍ മരിച്ചു
Nov 27, 2022, 14:09 IST
വീടിനോടനുബന്ധിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്
ഇടുക്കിയില്‍ വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തോവാളപ്പടി സ്വദേശി മാത്തുക്കുട്ടി ആണ് മരിച്ചത്. മാത്തുക്കുട്ടിയുടെ വീടിനോടനുബന്ധിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.
സെപ്റ്റിക് ടാങ്കിന് കുഴി എടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.