LogoLoginKerala

ളാഹ അപകടം; പരിക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം

 
Laha Accident
കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. കുട്ടിക്ക് ആന്തരിക രക്തസ്രാവവും നട്ടെല്ലിന് പരിക്കും കാലിന് ഒടിവും സംഭവിച്ചിട്ടുണ്ട്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പരിക്കേറ്റ കുട്ടിയുടെ നില അതീവ ഗുതുതരം. കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. കുട്ടിക്ക് ആന്തരിക രക്തസ്രാവവും നട്ടെല്ലിന് പരിക്കും കാലിന് ഒടിവും സംഭവിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ ളാഹ വിളക്കുവഞ്ചിക്ക് സമീപമാണ് അപകടം ഉണ്ടായത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഭക്തര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചു പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ബാക്കിയുള്ളവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വളവ് തിരിയുന്ന സമയത്താണ് വാഹനം മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികമായ വിലയിരുത്തലുകള്‍.