രാസപരിശോധന ഫലം പുറത്ത്; കോട്ടയത്തെ യുവതിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റ് തന്നെ
Mon, 9 Jan 2023

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സ് മരിച്ച സംഭവത്തില്‍ രാസപരിശോധന ഫലം പുറത്ത് വന്നു. ഭക്ഷ്യവിഷബാധയേറ്റ് തന്നെയാണ് യുവതി മരിച്ചതെന്ന് പരിശോധനഫലത്തില്‍ വ്യക്തമായി. ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ കേസില്‍ ഹോട്ടല്‍ ഉടമകളെ പൊലീസ് പ്രതി ചേര്‍ത്തു.
അതേസമയം ഒളിവിലുള്ള ഹോട്ടലുടമകള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടനെ അന്വേഷണസംഘത്തിന് കൈമാറും. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് അണുബാധയുണ്ടായതാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.