ഭീതിപടർത്തി വിലസുകയായിരുന്ന കൊമ്പൻ പിടി സെവനെ മയക്കുവെടിവെച്ചു; ആദ്യ ഘട്ടം വിജയം
Sun, 22 Jan 2023

പാലക്കാട് : മാസങ്ങളായി ഭീതിപടർത്തി വിലസുകയായിരുന്ന കൊമ്പൻ പിടി സെവനെ മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൌത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്.
അൻപത് മിറ്റർ ദൂരത്ത് നിന്നാണ് വെടിവെച്ചത്. രാവിലെ 7. 10 നായിരുന്നു ദൗത്യം വിജയിച്ചത്. ഇടത് ചെവിക്ക് താഴെ മുൻ കാലിന് മുകളിലാണ് വെടിയേറ്റത്. ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്നും ഇനി ആനയെ കൂട്ടിലാക്കാനുള്ള ശ്രമം തുടങ്ങിയതായും വനംവകുപ്പ് സ്ഥിരീകരിച്ചു.