കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം ; നിരവധി കുട്ടികൾക്ക് പരിക്ക്
Jan 18, 2023, 09:39 IST

കൊല്ലം : ഉമയനല്ലൂരിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം. സംഭവത്തെ തുടർന്ന് നിരവധി കുട്ടികൾക്ക് പരിക്കേറ്റു. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ സ്‌കൂൾ ബസാണ് മറിഞ്ഞത്.
നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്. പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലന്നാണ് പ്രാഥമിക വിവരം.