LogoLoginKerala

കൊച്ചി മെട്രോ തൂണിന് വിള്ളല്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎംആര്‍എല്‍

 
Metro piller
തറ നിരപ്പില്‍ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളല്‍. ആലുവയിലെ മെട്രോ തൂണിനാണ് വിള്ളല്‍ സംഭവിച്ചിരിക്കുന്നത്

കൊച്ചി മെട്രോയുടെ തൂണിന് വിള്ളല്‍. ആലുവ ബൈപ്പാസിനോട് ചേര്‍ന്ന് കൊച്ചി മെട്രോയുടെ നാല്‍പ്പത്തിനാലാം നമ്പര്‍ തൂണിനാണ് വിള്ളല്‍ സംഭവിച്ചിരിക്കുന്നത്. തറ നിരപ്പില്‍ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളല്‍. ആലുവയിലെ മെട്രോ തൂണിനാണ് വിള്ളല്‍ സംഭവിച്ചിരിക്കുന്നത്. തൂണിന് പുറംഭാഗത്തുള്ള കോണ്‍ക്രീറ്റ് പ്ലാസ്റ്ററിന്റെ ഏറ്റക്കുറിച്ചിലാണ് വിള്ളലാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുറം ഭാഗത്ത് മാത്രമാണ് വിള്ളലുള്ളതെന്നും അകത്തേക്ക് പ്രശ്‌നമില്ലെന്നുമാണ് വിശദീകരണം.

Kochi Metro

വിള്ളല്‍ നേരത്തെ ശ്രദ്ധയില്‍പ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ വ്യാപ്തി വര്‍ധിച്ചുവെന്നും ഇക്കാര്യം കമ്പനിയെ അറിയിച്ചതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ തൂണിനു യാതൊരു വിധ ബലക്ഷയവും സംഭവിച്ചിട്ടില്ലെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും നാല് മാസം മുന്‍പ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഇത് വിശദമായി പരിശോധിച്ച് തൂണിന് ബലക്ഷയമില്ലെന്ന് ഉറപ്പുവരുത്തിയതായും കെഎംആര്‍എല്‍ വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചില്‍ ഇടപ്പള്ളി പത്തിടിപ്പാലത്ത് തൂണിന് തകരാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മെട്രോ സര്‍വ്വീസിനെ ഒരു മാസത്തോളം ബാധിച്ചിരുന്നു. തൂണിലെ വിള്ളല്‍ കണ്ടെത്തിയ ഭാഗങ്ങളിലേക്ക് വേഗത കുറച്ചാണ് മെട്രോ സര്‍വ്വീസ് നടത്തുക. അന്തിമ പരിശോധന പൂര്‍ത്തിയാക്കി സാധാരണ സ്ഥിതിയിലേക്ക് ഉടന്‍ വരുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്.

അതേസമയം, മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് കെഎംആര്‍എല്‍. മാര്‍ച്ച് മാസത്തില്‍ തന്നെ രണ്ടാം ഘട്ട നിര്‍മ്മാണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.