LogoLoginKerala

ചിറകറ്റ് ബ്രസീല്‍; സെമി കാണാതെ പുറത്തേക്ക്

 
Croesia
മത്സരം അധിക സമയവും കഴിഞ്ഞ് ഷൂട്ടൗട്ടില്‍ എത്തിയപ്പോഴും ബ്രസീലിനു നിരാശയായിരുന്നു ഫലം. ക്രൊയേഷ്യന്‍ ഗോളി ലിവാകോച്ചിന്റെ മിടുക്കായിരുന്നു ബ്രസീലിന്റെ ആത്മവിശ്വാസത്തെ മുറിവേല്‍പ്പിച്ചത്. 1986 ന് ശേഷം ഇതാദ്യമായാണ് ഷൂട്ടൗട്ടില്‍ ബ്രസീല്‍ സെമി കാണാതെ പുറത്താവുന്നത്

ദോഹ: വീറും വാശിയുമേറിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചിറകറ്റു വീണ് ബ്രസീല്‍. ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കാനറിപ്പടയ്ക്ക് ദയനീയ തോല്‍വി. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ നാലു ഗോളുകള്‍ക്ക് കാനറിപ്പടയെ വീഴ്ത്തിയത്. കളിയുടെ നിശ്ചിത സമയത്ത് ഗോള്‍ രഹിതമായും എക്‌സ്ട്രാ ടൈമില്‍ ഓരോ ഗോള്‍ വീതവും അടിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.

croesia

ക്രൊയേഷ്യയുടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് സെമിയാണിത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്‌ലാസിച്ച്, ലോവ്റോ മയര്‍, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓര്‍സിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവര്‍ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു.

croesia

മത്സരത്തിന്റെ ആദ്യ പകുതിയും രണ്ടാം പകുതിയും ഇരു ടീമുകളും ഗോളുകളൊന്നും നേടാതെയാണ് പിരിഞ്ഞത്. പിന്നീട് ലഭിച്ച അധിക സമയത്തില്‍ നെയ്മര്‍ വല കുലുക്കിയതോടെ ബ്രസീലിയന്‍ ആരാധകര്‍ക്ക് ആവേശമായിരുന്നു. എന്നാല്‍ ആ സന്തോഷത്തിനു ആയുസ്സില്ലാതാക്കുന്ന പോലെയാണ് പിന്നീടുള്ള ക്രൊയേഷ്യയുടെ പ്രകടനം. യൂറോപ്പ്യന്‍ പടയും ഗോള്‍ വല കുലുക്കിയതോടെ കാനറിപ്പട സമ്മര്‍ദത്തിലാവുകയായിരുന്നു.

മത്സരം അധിക സമയവും കഴിഞ്ഞ് ഷൂട്ടൗട്ടില്‍ എത്തിയപ്പോഴും ബ്രസീലിനു നിരാശയായിരുന്നു ഫലം. ക്രൊയേഷ്യന്‍ ഗോളി ലിവാകോച്ചിന്റെ മിടുക്കായിരുന്നു ബ്രസീലിന്റെ ആത്മവിശ്വാസത്തെ മുറിവേല്‍പ്പിച്ചത്. 1986 ന് ശേഷം ഇതാദ്യമായാണ് ഷൂട്ടൗട്ടില്‍ ബ്രസീല്‍ സെമി കാണാതെ പുറത്താവുന്നത്.