റിപ്പബ്ലിക് ദിന ഒരുക്കങ്ങൾക്കിടെ ആശങ്ക സൃഷ്ടിച്ച് ഡല്‍ഹിയില്‍ ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍ ; രാജ്യതലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു
Fri, 20 Jan 2023

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് രാജ്യതലസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വികാസ്പുരി, ജനക്പുരി, പശ്ചിമ വിഹാര്‍, പീരഗര്‍ഹി, പശ്ചിമ ഡല്‍ഹിയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. 'സിഖ് ഫോര്‍ ജസ്റ്റിസ്', 'ഖാലിസ്ഥാനി സിന്ദാബാദ്', 'റഫറണ്ടം 2020' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായാണ് പോസ്റ്ററുകൾ.
രഹസ്യാന്വേഷണ വിഭാഗവും ഡല്‍ഹി പോലീസിന്റെ ഭീകരവിരുദ്ധ ടീമ്മും പ്രത്യേകം അന്വേഷണം തുടങ്ങി. സംഭവത്തിന്റ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു. രാജ്പഥിന് സമീപം പൊലീസ് നിരീക്ഷണം ശക്തമാക്കി. ജനുവരി 23നാണ് അവസാനഘട്ട ഫുൾ ഡ്രസ് റിഹേഴ്‌സൽ. ഇതിനായി ജനുവരി 22 ന് വൈകുന്നേരം 6:30 മുതൽ ജനുവരി 23ന് ഉച്ചയ്ക്ക് 1 വരെ രാജ്പഥിന് സമീപം കർശന വാഹനനിയന്ത്രണം ഉൾപ്പടെ ഏർപ്പെടുത്തി.