പരസ്യം പതിക്കുന്നതിന് പുതിയ സ്‌കീം സമര്‍പ്പിച്ച് കെഎസ്ആര്‍ടിസി

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നതിന് പുതിയ സ്‌കീം സമര്‍പ്പിച്ചു. ബസിന്റെ ഇരുവശങ്ങളിലും പിന്നിലും മാത്രം പരസ്യം പതിക്കും. പുതിയ പദ്ധതി പ്രകാരം മുന്‍വശത്ത് പരസ്യം നല്‍കില്ല. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കെഎസ്ആര്‍ടിസി പുതിയ സ്‌കീം അവതരിപ്പിച്ചത്.
കെഎസ്ആര്‍ടിസി ബസില്‍ പരസ്യം പതിക്കുന്നത് തടഞ്ഞുകൊണ്ട് നേരത്തെ ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആ വിധിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇത്തരം പരസ്യം പതിക്കുന്നതില്‍ നിന്ന് കെഎസ്ആര്‍ടിസിയെ വിലക്കില്ല എന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു സ്‌കീം കോടതിയില്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സ്‌കീം കെഎസ്ആര്‍ടിസി സമര്‍പ്പിച്ചത്.