LogoLoginKerala

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജി വെച്ചു

 
kr narayan

തിരുവനന്തപുരം: കോട്ടയം കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കുറച്ചുനാളുകളായി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. ഇതിന് പിന്നാലെ ഇപ്പോള്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജി വെച്ചു. രാജികത്ത് ചെയര്‍മാന് നല്‍കിയെന്ന് ശങ്കര്‍ മോഹന്‍ അറിയിച്ചു. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീര്‍ന്നതാണ് കാരണമെന്നും സര്‍ക്കാര്‍ തലത്തില്‍ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.