LogoLoginKerala

ജോസിന്‍ ബിനോ പാലാ നഗരസഭാ അധ്യക്ഷ

 
Josin Binu
ആകെ 26 അംഗ കൗണ്‍സിലില്‍ 25 പേര്‍ വോട്ട് ചെയ്തു. ഒരു വോട്ട് അസാധുവായി

ജോസിന്‍ ബിനോയെ പാലാ നഗരസഭാ അധ്യക്ഷാ സ്ഥാനത്തേക്ക് തെരെഞ്ഞെടുത്തു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോസിന്‍ ബിനോയ്ക്ക് 17 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിലെ പ്രിന്‍സിന് ആറ് വോട്ടുകളാണ് ലഭിച്ചത്. ആകെ 26 അംഗ കൗണ്‍സിലില്‍ 25 പേര്‍ വോട്ട് ചെയ്തു. ഒരു വോട്ട് അസാധുവായി.

നഗരസഭാ സ്ഥാനാര്‍ത്ഥി തെരെഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എതിര്‍പ്പിന് വഴങ്ങിയാണ് ബിനു പുളിക്കണ്ടത്തിനെ ഒഴിവാക്കി ജോസിന്‍ ബിനോയെ സ്ഥാനാര്‍ത്ഥയാക്കിയത്. സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്നൊഴിവാക്കിയതിന് പിന്നാലെ ബിനു പുളിക്കണ്ടം നഗരസഭയിലേക്ക് കറുപ്പ് വസ്ത്രം അണിഞ്ഞ് എത്തി. എന്നാല്‍ പ്രതിഷേധമില്ലെന്നും തെരെഞ്ഞെടുപ്പ് കഴിഞ്ഞ് ചിലത് പറയാനുണ്ടെന്നും ബിനു പുളിക്കണ്ടം വ്യക്തമാക്കി.

സിപിഎം ഏരിയാ കമ്മിറ്റി യോഗമാണ് കേരളാ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കണക്കിലെടുത്താണ് ബിനുവിന് പകരം ജോസിന്‍ ബിനോയെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. പാലാ നഗരസഭയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക വ്യക്തിയായിരുന്നു ബിനു പുളിക്കകണ്ടം. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.